കാത്തിരിപ്പിന് ഞാൻ തയ്യാറാണ്...
മുടിയിഴകളിൽ ജരാനരകൾ തഴുകിയേക്കാം...
നയനങ്ങളിൽ അന്ധത വന്നേക്കാം...
നനുത്ത ചർമത്തിൽ ചുളിവുകൾ കണ്ടേക്കാം...
അപ്പോഴും എന്റെ ഹൃദയം അവളുടെ ഓർമ്മകളാൽ ചുവന്നു തുടിക്കും....
അതുകൊണ്ട് എനിക്ക് തരാൻ എന്തെങ്കിലും
ബാക്കിവെച്ചിട്ടുണ്ടെങ്കിൽ,
അവളെ എനിക്ക് തരിക....
എന്റെ പ്രണയത്തെ....
--- ശ്യാം മോഹൻ