ഒരു യാത്രയ്ക്ക് സമയമായിരിക്കുന്നു.....
തുഴഞ്ഞകലുമ്പോഴും എന്റെ മനസ്സ് നിന്റെ കണ്ണുകളെ തിരയുന്നുണ്ടായിരുന്നു....
നനുത്ത ഓർമ്മകൾ ഉള്ളിലൊതുക്കി,
പുതുതീരങ്ങൾ തേടിയുള്ള യാത്രയിൽ,
എന്റെ സ്വപ്നങ്ങളും,
അകലുന്നു എന്നൊരു തോന്നൽ...
പിന്നോട്ടൊന്ന് നോക്കാൻ പോലും,
ഞാൻ ഭയന്നു...
കാത്തിരിപ്പിന്റെ നേർത്ത ഓർമ്മകൾ
പോലും,
മനസ്സിനെ നോവിക്കാതിരിക്കാൻ എങ്ങോട്ടെന്നില്ലാതെ ഈ യാത്രയിൽ...
ആരോടെന്നില്ലാത്ത സ്മരണകളും പേറി,
ഒരു യാത്രപോലും പറയാതെ...
പ്രിയമുള്ള ഓർമ്മകൾ മാത്രം,
എന്നെ യാത്രയാക്കാൻ...
എനിക്കായ് ആ തീരത്ത്,
മൗനമായ്...
നിറനിലാ വെളിച്ചത്തിൽ....
കൂട്ടായ് വന്ന ശാഖിയെയും,
തഴുകിക്കൊണ്ട്... കണ്ണീരോടെ...
എന്നെ യാത്രയാക്കി....
ഭ്രാന്തമായ ഓർമ്മകളുടെ,
മോഹങ്ങൾ ഒളിപ്പിച്ച മനസുമായ്...
പിന്നിട്ട വഴിയേ...
വശ്യമായ ഓർമ്മകൾ സമ്മാനിച്ച,
ആ മുഖം തേടിയുള്ള യാത്രയിൽ,
ചില ഓർമ്മകളെ തനിച്ചാക്കി,
കാലത്തിന്റെ ഓളങ്ങളാൾ,
തലോടലേറ്റുവാങ്ങി ഒരു യാത്ര...😍😍😍😍