ഒരു സെക്കന്റിന്റെ നൂറിലൊന്ന് സമയത്തുണ്ടാകുന്ന ഹ്രസ്വമായ ഓർമ്മയാണ് സ്വപ്നം.... ചില സ്വപ്നങ്ങൾ അരമണിക്കൂറോളം നീണ്ടുനിൽക്കാറുമുണ്ട്...
സാധാരണയായി നമ്മൾ കണ്ടുമറഞ്ഞ ഓർമ്മകൾ, ഇഷ്ട്ടപ്പെട്ട വ്യക്തികൾ, എന്നെങ്കിലും നടക്കണേ എന്നാഗ്രഹിക്കുന്ന കാര്യങ്ങൾ ഒക്കെ സ്വപ്നത്തിന്റെ പ്രമേയങ്ങൾ ആവാം... ദീർഘമായ നിദ്രയിൽ പൊതുവെ സ്വപ്നം കാണാൻ കഴിയാറില്ല. നമ്മുടെ തലച്ചോർ പൂർണ്ണമായും വിശ്രമത്തിൽ ആകുന്നതാണ് അതിന് കാരണം. അഥവാ സ്വപ്നം കാണുന്ന സമയത്ത് നമ്മൾ പാതി മയക്കത്തിൽ ആയിരിക്കും. എങ്കിലും ഉറക്കമുണരുമ്പോഴേക്കും സ്വപ്നത്തിൽ കണ്ട കാഴ്ചകൾ പൂർണമായോ ഭാഗികമായോ മറന്നിട്ടുണ്ടാവും...
പലപ്പോഴും സ്വപ്നം മുഴുവിപ്പിക്കാനും കഴിയില്ല... പ്രധാന കാരണം ഇതൊന്നും നമ്മളെ നിയന്ത്രണത്തിൽ അല്ലാത്തതിനാലാണ്. മറ്റൊന്ന് ക്ലൈമാക്സിലേക്ക് കടക്കുമ്പോഴേക്കും ഏതേലും രസംകൊല്ലികൾ വിളിച്ചുണർത്തും... മിക്കപ്പോഴും അമ്മ തന്നെ...朗朗 പിന്നീട് അതിന്റെ ബാക്കി കാണാനുള്ള ജിജ്ഞാസ ആയിരിക്കും, പക്ഷേ ഒരു കാര്യോം ഇല്ല. എത്ര തിരിഞ്ഞ് മറിഞ്ഞ് കിടന്നാലും അതിന്റെ ബാക്കി എപ്പിസോഡ് കിട്ടൂല... പിന്നീട് സംഭവിക്കുന്നത് സ്വബോധത്തോടെ ഉള്ള സ്വപ്നമാണ്. "LUCID DREAM" അഥവാ സ്വപ്നം ആണെന്ന് അറിഞ്ഞുകൊണ്ട് കാണുന്ന സ്വപ്നം എന്നൊക്കെ ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കാം... ഇതിന് നല്ല മെഡിറ്റേഷൻ ഒക്കെ വേണമെന്നാണ് ബുദ്ധിജീവികൾ പറയുന്നത്. എന്നാലേ ഏകാഗ്രത കിട്ടൂ.
LUCID DREAM എന്ന വാക്ക് ആദ്യമായി കേൾക്കുന്നത് ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽനിന്നാണ്. അതിനെപ്പറ്റി കൂടുതലറിയാൻ ഗൂഗിളിനോട് ചോദിച്ച്നോക്കി. അറിയാൻ കഴിഞ്ഞ വിവരങ്ങൾ ഞെട്ടിക്കുന്നതും വിചിത്രവും ആയിരുന്നു. ഇത് നുമ്മ പണ്ടേ പയറ്റുന്ന അടവല്ലേ എന്ന് തോന്നിപ്പോകും. അതിന് മെഡിറ്റേഷൻ ഒക്കെ വേണോ...? അതുകൊണ്ടുതന്നെ ഇതിനെ ദിവാസ്വപ്നം എന്ന് വിളിച്ചൂടേ... ആവോ...
അപ്പോ അതല്ല വിഷയം... നേരത്തെ പറഞ്ഞപോലെ ഒരു സംഭവം 'സ്വപ്നമായി മസ്തിഷ്കത്തെ ഉദ്ദീപിപ്പിച്ചപ്പോൾ', കഷ്ടകാലം കൊണ്ട് പകുത്തിവച്ച് മുറിഞ്ഞുപോയി... പിന്നെ ഒരുപാട് കഷ്ടപ്പെട്ട് ഓർത്തെടുത്ത് ഒരു പേപ്പറിലാക്കി...
ഒരു ഓയിൽ പാസ്റ്റെൽ വര (Oil Pastel Drawing).

________ ശ്യാം മോഹൻ
Syam Mohan K M
#Skm_ft
#Oil_Pastels_drawing #Lucid_dreaming #art #Day_Dreaming