ഏപ്രിൽ 2: ഞായരാഴ്ച ആയതിനാൽ വീട്ടിൽ കുറച്ച് പണി ഉണ്ടായിരുന്നു... വാട്ടർ പമ്പ് ഓട്ടോമാറ്റിക് ആക്കുന്ന പണിയിലാ aയിരുന്നു. അപ്പോഴാണ് എന്റെ സുഹൃത്ത് ജംഷീർ വീട്ടിൽവന്നു ജോൺസൺ ചേട്ടനെ കാണാൻ പോകണമെന്ന് പറഞ്ഞത്. ജോൺസൺ ചേട്ടനേകുറിച്ച് ആദ്യം കേട്ടത് എന്റെ uncle ഷാജൻ പറഞ്ഞപ്പോഴാണ്. അപ്പോഴൊക്കെ പോയി കാണണമെന്ന് കരുതിയെങ്കിലും പല കാരണങ്ങൾകൊണ്ട് സാധിച്ചില്ല. അതുകൊണ്ട് പണികളൊക്കെ പെട്ടന്ന് തീർത്തിട്ട് ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിലേക്ക് തിരിച്ചു. ചോയിച്ച് ചോയിച് പോകേണ്ടിവരുമെന്നാണ് കരുതിയത്. പക്ഷേ പെരുവണ്ണാമൂഴി ടൗൺ വിട്ടപ്പോൾ തന്നെ ജോൺസൺ ചേട്ടന്റെ കമ്പനിയായ M-Digital ന്റെ പരസ്യ ബോർഡുകൾ കണ്ടു തുടങ്ങി. അതിനാൽ ആരോടും വഴി ചോദിക്കേണ്ട ആവശ്യം വന്നില്ല... അങ്ങിനെ 1:15 ആയപ്പോഴേക്കും ഞങ്ങൾ അവിടെ എത്തി. ജോൺസൺ ചേട്ടൻ വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ ഇരിക്കുന്നുണ്ടായിരുന്നു. അവിടെ 3 ജോലിക്കാരും ഉണ്ടായിരുന്നു. ഞങ്ങൾ കുറെ നേരം അദ്ദേഹത്തോട് സംസാരിച്ചിരുന്നു. അവിടെ കാണുന്ന ഓരോ കാഴ്ചകളും ആരെയും ആകർഷിക്കുന്നതായിരുന്നു. പോളിയോ രോഗം ശരീരത്തെ തളർത്തിയെങ്ങിലും തോൽക്കാൻ തയ്യാറാകാത്ത മനസ്സും ഇലക്ട്രോണിക്സിലെ വൈവിധ്യമാർന്ന ആശയങ്ങളും അദ്ദേഹത്തെ വിജയത്തിൽ എത്തിച്ചു. അന്നാണ് ജോൺസൺ ചെട്ടനേക്കുറിച്ച് ജി. രവി മാഷ് എഴുതിയ "ജോൺസൺ_വെളിച്ചത്തെ_പ്രണയിച്ച_ഒരാൾ" എന്ന പുസ്തകം ഉണ്ടെന്ന് ജംഷീർ പറഞ്ഞത്. അങ്ങിനെ തൃശൂരിൽ പോകുമ്പോൾ ഞാൻ H & C പബ്ലിക്കേഷൻസിൽ വിളിച്ച് പുസ്തകം സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തി. വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് അവിടെപ്പോയി വാങ്ങുകയും ചെയ്തു. പുസ്തകത്തിന്റെ അവതാരികയിൽ പറഞ്ഞിരിക്കുന്നത് പോലെ ജോൺസൺ പറയാനഗ്രഹിച്ചതും ചിന്തിച്ചതും അനുഭവതീക്ഷ്ണത നഷ്ടമാകാതെ അവതരിപ്പിക്കാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. ആരെയും ഇൻസ്പേയർ ചെയ്യുന്ന ഈ പുസ്തകം കഴിയുമെങ്കിൽ എല്ലാവരും വായിക്കണം... ഈ പുസ്തകം മലയാള ഭാഷക്ക് സമ്മാനിച്ച രവി മാഷിനോടുള്ള ഹൃദയം നിറഞ്ഞ നന്ദി ഞാൻ രേഖപ്പെടുതുന്നു. ജോൺസൺ ചേട്ടന്റെ വരാനിരിക്കുന്ന പ്രോജക്ടുകൾക്ക് എല്ലാവിധ ആശംസകളും... #ജോൺസൺ_വെളിച്ചത്തെ_പ്രണയിച്ച_ഒരാൾ
--------- ശ്യാം മോഹൻ
https://youtu.be/nWjgnmks9p4
ലോകപ്രശസ്തമായ TED TALK ൽ വന്ന Mr.Jhonson ന്റെ സംഭാഷണം.
പേരാമ്പ്രക്കാർക്ക് അഭിമാനിക്കാവുന്ന ഒരു നിമിഷം കൂടി ആണിത്...😍😍
ലോകപ്രശസ്തമായ TED TALK ൽ വന്ന Mr.Jhonson ന്റെ സംഭാഷണം.
പേരാമ്പ്രക്കാർക്ക് അഭിമാനിക്കാവുന്ന ഒരു നിമിഷം കൂടി ആണിത്...😍😍